Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reduce Prices

രാ​​​​സ​​​​വ​​​​ളം വി​​​​ല കു​​​​റ​​​​യ്ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ

ബ്ര​​​​സ​​​​ൽ​​​​സ്: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​സ​​​​വ​​​​ള​​​​ത്തി​​​​ന് വി​​​​ല കു​​​​ത്ത​​​​നേ ഉ​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ രം​​​​ഗ​​​​ത്ത്.

യൂ​​​​റി​​​​യ, അ​​​​മോ​​​​ണി​​​​യ പോ​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച് -ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ രാ​​​​സ​​​​വ​​​​ളം നി​​​​ർ​​​​മാ​​​​ണം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നും ആ​​​​ശ്രി​​​​ത​​​​ത്വം കു​​​​റ​​​​യ്ക്കാ​​​​നു​​​​മു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ യൂ​​​​റോ​​​​പ്പ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് കൃ​​​​ഷി​​​​ക്കാ​​​​യു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ക്രി​​​​സ്റ്റ​​​​ഫെ ഹാ​​​​ൻ​​​​സെ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

കൃ​​​​ഷി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up